4 Nov 2012

അസംഘടിത ചൂഷിതര്‍

അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ ജോലിക്ക് വണ്ടി അലഞ്ഞുതിരിയുന്ന കാലത്തുനിന്നു കേരളം ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി. സാങ്കേതിക വിദ്യയുടെ വിശേഷിച്ചു വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അനുബന്ദ പ്രൊഫെഷണല്‍ കൊര്‍സുകളുടെ കടന്നുവരവും തന്നെയാണ് ഒരുപരിധിവരെ നമ്മുടെ നാട്ടിലെ ഈ പ്രകടമായ മാറ്റത്തിന് നാന്ദിയായത്‌. ഇന്ന് നിരവധി ചെറുപ്പക്കാര്‍ കേരളത്തിന്‌ അകത്തും പുറത്തുമായി ഈ തരത്തില്‍ ജോലിചെയിത് വരുന്നു. ഇത് നമ്മുടെ നാടിന്റെ സമ്പദ്ഘടനയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.

ആഗോളവത്കരണത്തിന്റെ കാലമായതുകൊണ്ട് ഈ തരത്തില്‍ ഉയര്‍ന്നുവന്ന തൊഴില്‍ പ്രസ്ഥാനങ്ങളില്‍ ബഹുഭൂരിഭാഗവും സ്വകാര്യമേഖലയിലാണ്‌. തൊഴിലവസരങ്ങളത്രയും അസഘടിത മേഖലയിലാണ്. ഈ മേഖലയിലാകെതന്നെ വലിയതോതിലുള്ള തൊഴില്‍ ചൂഷണവും സംഭവിക്കുന്നു. തൊഴിലെടുക്കുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിനു തൊഴില്‍ദാതാക്കള്‍ക്ക്‌ ലഭിക്കുന്ന ലാഭത്തിന്റെ ആനുപാധികമായ വേദനം ഒരിക്കലും കിട്ടുന്നില്ല. എന്നാല്‍ മറ്റു മേഖലകളെ അപേക്ഷിച്ച് അവര്‍ക്ക് മാന്ന്യമായ വേദനം ലഭിക്കുന്നുണ്ടുതാനും. ഭൂരിഭാഗവും പുരംരാജ്യങ്ങളില്‍ നിന്നുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ജോലികലായതിനാലാണ് സാമാന്ന്യം മാന്യമായ വേദനം ജീവനക്കാര്‍ക്ക് കൊടുക്കുമ്പഴും വലിയതോതിലുള്ള ലാഭം ഉണ്ടാക്കാന്‍ തൊഴില്‍ദാതാക്കള്‍ക്ക്‌ സാധിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു കമ്പനി ലാഭമുണ്ടാക്കുന്നത് നല്ല കാര്യം തന്നെ - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ അത് നല്ലരീതിയില്‍ പ്രതിഫലിക്കും.

എന്നാല്‍ അടുത്തിടെ ഉണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം വിളിച്ചുപറയുന്നത്‌ ഇത്തരം തൊഴിലുകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല എന്ന അതിധയനീയ യാഥാര്‍ത്ഥ്യമാണ്. തോഴിലില്ലായിമയെക്കള്‍ തൊഴില്‍ അരക്ഷിതത്വമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ ഏറ്റവും പ്രതികൂലമായി ഭാധിക്കുന്നത്. ഇത്തരം മേഘലകളിലെ ഭഹുഭൂരിഭാഗം വരുന്ന ജോലിക്കാരും ഇടത്തരക്കാരും ആരാഷ്ട്രീയരുമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സംഘഭോധം നന്നേകുറവാണ്. ഇത് വ്യക്തമായി മനസിലാക്കിയ തൊഴില്‍ദാതാക്കള്‍ "സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം" എന്ന കണക്കെ തൊഴില്‍ - സാമ്പത്തിക ചൂഷണം അതിശക്തമായി നടപ്പാക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ നിരവധി മേഘലകളില്‍ തൊഴിലെടുക്കുന്ന അസംഖ്യം തൊഴിലാളികള്‍ അസഘടിതരും ചൂഷണവിധേയരും ആണ്. നിലവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 60 ശതമാനതിലതികം അസഘടിത മേഘലയില്‍ (ഇതില്‍ ഭൂരിഭാഗവും കാര്‍ഷിക മേഘലയുമായി ബന്ധപ്പെട്ടു കിടക്കുന്നു) നിന്നാണ് എന്ന വസ്തുത വിരല്‍ചൂണ്ടുന്നത്, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ തൊഴില്‍ - സാമ്പത്തിക ചൂഷണത്തിലേക്കാണ്. GDP ക്രമമായി വളര്‍ന്നുകൊണ്ടിരിക്കുമ്പഴും ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവരുടെ എണ്ണം കൂടിവരുന്നതും, പോഷകാഹാരക്കുരവുള്ള കുട്ടികളുടെ നിരക്ക് വര്‍ദ്ധിച്ചുവരുന്നതും, ഇപ്പോഴും 65% കുടുംബങ്ങള്‍ക്ക് സ്വന്തമായി കക്കൂസ് ഇല്ലാതിരിക്കുന്നതും, എലാം ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണം നിലനില്‍ക്കുന്നതുകൊണ്ടാണ്. ഇത്തരം കൊള്ളരുതായിമകള്‍ക്കെതിരെ ഇന്നത്തെ യുവത്വം സംഘടിച്ച് ശബ്ദമുയര്‍ത്തേണ്ടുന്ന സമയമാണ് ആസന്നമായിരിക്കുന്നത്.

No comments:

Post a Comment