29 May 2012

വെളിച്ചമെത്താത്ത മാനസം

ഈയിടെ കണ്ടു കിട്ടിയ ആറേഴ്‌  വര്ഷം പഴക്കമുള്ള ചിതലരിച്ച ഒരു കടലാസ് കഷണത്തിലെ  അക്ഷരങ്ങള്‍ ...

വെളിച്ചമെത്താത്ത മാനസം 

ഇനിയെന്തു മാര്‍ഗം മുന്നില്‍ 
ഇനിയാരു തുണയെന്‍ മുന്നില്‍ 
ഒരു താങ്ങുമില്ലാതെ വീഴുന്നതെങ്ങോട്ട്
ഇരുളിന്റെ ആഴത്തില്‍ മുങ്ങുന്നു ഞാനിന്നു 

അറിയാത്ത കാലത്ത് ഞാന്‍ ചെയിത വിഡ്ഢിത്തം,
മുന്നില്‍ വരുന്നതെന്തെന്നു നോക്കാതെ 
പിന്നാലെ പോയതെന്തെനന്നു കാണാതെ 
ഇപ്പോള്‍ നടപ്പതുമെന്തെന്നറിയാതെ 
നിമിഷങ്ങള്‍ നില്‍ക്കുന്ന സുഖത്തെ തിരക്കിഞാന്‍ 
സ്ഥലകാല ബോധത്തെ കൂസാതെ പായുന്ന 
ഞാനന്തകാരത്തില്‍ മുങ്ങിയാലശ്ശേഷ -
മാശ്ചാര്യം ശേഷിപ്പതില്ലല്ലോ!

ഇരുളിന്റെയാഴതില്‍ ഗതികിട്ടാതുഴലുന്നതാരുകാണാന്‍ 
ഇന്നു ഞാനേകനായി,  ആരുണ്ട്‌ മുന്നില്‍?
ആരുമില്ലെന്‍ വഴികാട്ടിയായാരുമില്ല.

ഏകനായി ചോധിച്ചിതിന്നോളം 
ചോദിച്ചിടാത്താതെന്നോടു തന്നെയായി 
ഉത്തരം കിട്ടാതെ വെമ്പുന്നയെന്നുള്ളില്‍ 
പൗര്‍ണമിത്തിങ്കല്‍ ഉദിച്ചുയര്‍ന്നു 
പൗര്‍ണമി ചന്ദ്രന്‍ അമാവാസിക്ക് പോകുന്നതെങ്ങോട്ട് 
പിന്നെയും മാനത്ത് ചന്ദിരന്‍ പൊങ്ങുന്ന-
തുത്സാഹ പൂരിതനുന്മേഷവാനായി 

എങ്കിലുമെന്മനം കാത്തുകാത്തിരിപ്പൂ 
കൌമുദി പൂരിത മാനസം കാണ്മതിന്നിന്നോളം