13 Feb 2013

ഓടിക്കോ ഓടിക്കോ

ഓടിക്കോ ഓടിക്കോ
നേരം മണി പത്തായി
നേരത്തിനാപ്പീസില്‍
ഇല്ലെങ്ങില്‍ പണിയാകും

ആപ്പീസിലെത്തിയാല്‍
പിന്നെപ്പണി ജോറായി
നേരമാതില്ല -
തിന്നാനും കുടിക്കാനും.

നേരമിരുട്ടുമ്പോള്‍
ആപ്പീസിന്നിറങ്ങുമ്പോള്‍
കാറ്റു കയറിയ
വീര്‍ത്ത വയറിന്റെ
ഉള്ളില്‍ ചില മുറുമുറുക്കം

ഒട്ടമായോട്ടമായി
വെള്ളം കുടിക്കേണം
അതുമാത്രം പോരല്ലോ
പുകയും കയറ്റേണം

പള്ളനിറച്ചിട്ട്
പാതിരയാകുമ്പോള്‍
ടിവിക്ക് മുമ്പില്‍ അടയിരിക്കും
ഇന്റര്‍നെറ്റിലും
കാഴ്ചകള്‍ പലതുണ്ട്

കാഴ്ചകള്‍ കഴിയുമ്പോള്‍
ശൗചം പതിവാണ്

ബ്രാഹ്മമുഹൂര്‍ത്തത്തില്‍
കണ്ണുകള്‍ ചിമ്മിയാല്‍
ഭൂമി കുലുങ്ങ്യാലും അനക്കമില്ല.

ഓടിക്കോ ഓടിക്കോ
നേരം മണി പത്തായി.

12 Feb 2013

വിടുതല്‍

ഒരിലയ്ക്ക് മരത്തില്‍നിന്നും
താഴെ വീഴാന്‍ ഒരുസംയാമുണ്ട്
ഇല എത്ര ശ്രമിച്ചാലും അതിനു മുമ്പ്
അത് സാധിക്കില്ല, മരത്തില്‍
നില്‍ക്കുന്നത് എത്ര ഇഷ്ടമല്ലെങ്കിലും

ഒരിലക്കും മരത്തിനോട് ചേര്‍ന്ന് നില്‍ക്കാന്‍
ഇഷ്ടമില്ലാതിരിക്കേണ്ട കാര്യവുമില്ല.

ഇല വാടി, പഴുത്ത്, ഉണങ്ങി
നിലത്തേക്ക് പതിക്കുന്നത്
ആനന്ദ നൃത്തം വച്ചാണ്.
അതാണ്‌ അതിന്റെ അടിസ്ഥാന ഗുണം.

സ്വപ്രയത്നത്താല്‍ വിടുതല്‍ വാങ്ങിക്കുകയാ-
ണെങ്കില്‍ ഇലയ്ക്കത്  സാധ്യമല്ല
അതിനായി ശ്രമിക്കാറുമില്ല.