26 Dec 2011

പൊതിച്ചോറ്


ഉച്ചക്ക് ഊണ് കഴിക്കാനുള്ള കാശെടുക്കാനായി ATM ലേക്ക് പോവുകയാണ്. വഴിയരികില്‍ കുഞ്ഞിനെ മുലയൂട്ടി ഭിക്ഷയാജിചിരിക്കുന്ന ഒരു സ്ത്രീ. അടുത്തെത്തിയപ്പോള്‍ എന്റെ നേരെയും നീണ്ടു അവരുടെ കൈ. ഇല്ല എന്ന് കൈ ആഗ്യം കൊണ്ട് ഞാനവരെ വിരട്ടി. ATM ല്‍ നിന്ന് പണമെടുത്തു തിരികെ വരുമ്പോഴും അവരവിടെയുണ്ട്‌. എന്നില്‍ നിന്നും അകറ്റി ലക്ഷ്യമില്ലാതെ എവിടെയൊക്കെയോ ദൃഷ്ടി ചലിപ്പിക്കുന്ന അവരുടെ വലതു കൈ മുലകുടിക്കുന്ന കുഞ്ഞിന്റെ തലയില്‍ പതിയെ തലോടുന്നുണ്ട്‌ - അവര്‍ പോലുമറിയാതെ.

ഭിക്ഷാടനം എനിക്ക് യോജിക്കാനാവാത്തതാണ്. ഭിക്ഷ കൊടുക്കുന്നത് ഭിക്ഷാടനത്തെയും അതുപോലെ അതുപയോഗപ്പെടുതുന്ന മാഫിയകളെയും പ്രോത്സാഹിപ്പിക്കലാണ് എന്നാ സാമൂഹ്യബോധം എന്നെ ഭിക്ഷാടന വിരോധിയാക്കി.

അവിടുന്ന് നേരെ ഹോട്ടലില്‍ എത്തി ഊണ് ഓര്‍ഡര്‍ ചെയിതു. ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നിഷ്കളങ്കമായ ആ കുഞ്ഞിന്റെ മുഖവും അതിലും ദയനീയമായ ആ അമ്മയുടെ മുഖവും മനസ്സിലെക്കെതി. ഈ ക്രിസ്തുമസ് ദിനത്തില്‍ നാടൊട്ടുക്ക് ആഘോഷ ആരവങ്ങലാലും വിഭവസമൃദ്ധ  ഭക്ഷണത്താലും സമ്പന്നമാകുമ്പോള്‍ - തീരേ മോശമല്ലാത്ത രീതിയില്‍ ഞാനും ഭക്ഷണം കഴിക്കുമ്പോള്‍ ആ അമ്മയും കുഞ്ഞും കാരുണ്യമതികള്‍ക്കായി കൈ നീട്ടിയിരിക്കുന്നു. ഇങ്ങനെ എത്രപേര്‍... എത്ര കുഞ്ഞുങ്ങള്‍!

ഞാന്‍ വെയിറ്റെരെ വിളിച്ചു. "ഒരു ഊണ് പാര്‍സല്‍". വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആ പാര്‍സല്‍ ചോറുമെടുത്ത്‌ ഹോട്ടലില്‍ നിന്നിറങ്ങി. നടന്നവിടെ എത്തിയപ്പോള്‍ പക്ഷെ, ആ സ്ത്രീയും കുഞ്ഞും അവിടെയില്ല. അവര്‍ അവരുടെ അടുത്ത കേന്ദ്രത്തിലേക്ക് പോയിരിക്കുന്നു. എന്റെ കയ്യിലുള്ള ഈ ചോറ് കഴിക്കാന്‍ കഴിയാത്ത അവരുടെ നിര്‍ഭാഗ്യമോ - എന്റെ കൈകൊണ്ടു കൊടുത്ത ചോറ് അവര്‍ കഴിക്കുന്നത്‌ കണ്ട് സംതൃപ്തി കൊള്ളാനാകാത്ത എന്റെ നിര്‍ഭാഗ്യമോ - അറിയില്ല, അവരെ നേരത്തേ ഇവിടെ നിന്നും മുന്നോട്ടുനയിച്ചു. കയ്യില്‍ ഒരു പൊതിച്ചോറിന്റെ ഭാരവുമായി ഞാന്‍ മടങ്ങി.

1 Jul 2011

മരം

മരമാണ് അല്ല മരമായിരുന്നത് 
പണ്ടൊരുമഹാന്റെ കാരുണ്യത്തില്‍ വളര്‍ന്നുവന്നു 
പൂക്കളും കായ്കളും സമൃദ്ധമായി വിളയുന്ന മരം 
പൂക്കലുതിര്‍ക്കുന്ന തേന്‍ നുകരാനെത്തുന്ന പൂബാറ്റകല്‍ 
കായ്കള്‍ പറിക്കാന്‍ ചില്‍ ചില്‍ ചിലക്കുന്ന അണ്ണാരക്കണ്ണനും ഓടിയെത്തും
കൂട്ടരോടോന്നിച്ചു പാടിക്കളിക്കുവാന്‍ കൊകിലക്കൂട്ടങ്ങള്‍ ഒത്തുചേരും 

മരമായിരുന്നതൊരുകാലത്ത്, കാലമേ നിനക്കഭിനന്ദനം 
കാലത്തിന്‍ കടല്‍ നീന്തിക്കടന്നെതിയോന്‍ കാട്ടാളന്‍ 
"അതെ കാട്ടാളന്‍ കാഷായ വസ്ത്രം ധരിച്ച കാട്ടാളന്‍"-
പാഞ്ഞുകേരി ആമരത്തില്‍. അവിടിരുന്നവന്‍ ക്ഷീണം മാറ്റി 
തല്‍ക്ഷണം രംഗം നിശ്ചലമായി 
പാട്ടുകള്‍ നിന്നു ചില്‍ ചില്‍ നിലച്ചു 
കോകില നാദവും നിലച്ചു  നിന്നു.

കാവിക്കുള്ളില്‍ നിന്നെടുത്ത കാരിരുമ്പിന്‍ പിടിയുള്ള 
മഴുകൊണ്ടാവനതിന്‍ കുഞ്ഞിളം ശിഖരത്തിലാഞ്ഞുവെട്ടി
അവനിരിക്കും കോമ്പല്ല പിടിക്കും കോമ്പല്ല 
ആകാശത്തംബിളി മാമനെ പിടുക്കുവാന്‍ മോഹിച്ചു 
വളരുന്ന കുഞ്ഞിളം തണ്ടവന്‍ മുറിച്ചെടുത്തു 
വേദനയില്‍ പുളയും മരത്തിലെ പൂവെല്ലാം കൊഴിഞ്ഞുപോയി 

അപകടം മണക്കുന്ന മരത്തെയും വിട്ടു 
പാറ്റകള്‍ പോയി ... കോകിലക്കൂട്ടവും പെട്ടന്ന് പോയി 
തന്നാലവത് ചെയ്യാന്‍ നില്‍ക്കാതെ അണ്ണാരക്കന്നനും പോയി വേഗം 
പൊട്ടിയ കൊമ്പിന്റെ ചില്ലകള്‍ മാറ്റിയും കൊമ്പുകള്‍ വളച്ചും 
ഇലകള്‍ വിരിച്ചുമവനൊരു കൂടുതീര്‍ത്തു.

ഉച്ചവെയില്‍ ഏല്‍ക്കാന്‍ പാടില്ല അവന്‍ തന്റെ മഴുവോരിക്കല്‍ കൂടി കയ്യിലേന്തി 
അസഹ്യമാം വേദനയില്‍ ശേഷിച്ച കായ്കനികളെല്ലാം കൊഴിഞ്ഞുപോയി 
വെയില്‍ കൊള്ളാതവന്‍ സുഖിച്ചു, വെയില്‍ പോയി മഴവന്നു തണുപ്പായി ...
അവന്റെയാവശ്യം വര്‍ദ്ധിച്ചുകൊണ്ടിരുന്നു 
മഴുവിന്‍ വിശപ്പോ കുറഞ്ഞുവന്നു 
ശേഷിപ്പതിനിയവനിരിക്കും കൊമ്പുമാത്രം
ഇനിയും തീര്‍ന്നില്ലവന്റെ ആവശ്യം 
പിച്ചളപ്പിടിയുള്ള കൊച്ചുമാഴു കൊണ്ടാവനിരിക്കും കൊമ്പിനെ ആശ്രയിച്ചു 

പണ്ട് ഈമാരത്തിന്നവഷിഷ്ടം ഭക്ഷിച്ചോരുപാട് 
ചെറു ചെടികള്‍ വളര്‍ന്നിരുന്നു 
ഇന്നീക്കാവിക്കാരന്റെ വിസര്‍ജ്യത്താലവയെല്ലാം 
ശോഷിച്ച് വൈരൂപ്യ കോലമായി
ഇന്നതിന്‍ മുകളിളവന്‍ സുഖമായുരങ്ങുമ്പോള്‍ 
അതിന്‍ വേരുകള്‍ ഭഗവാന്‍ ശകടത്തിനാഹാരം 
എതിര്‍ക്കാന്‍ ഒക്കില്ല... ഒപ്പമിന്നാരുമില്ല

11 May 2011

അപരിചിതന്‍

അപരിചിതനെക്കുരിച്ചോര്‍ക്കാന്‍ 
സമയമില്ലിവിടാര്‍ക്കും
എന്നെയും എന്റെതിനെകുറിച്ചും 
ഓര്‍ക്കനമിന്നെനിക്ക്
അപരിചിതനെകുരിച്ചോര്‍ക്കാന്‍ 
സമയമില്ലിന്നെനിക്കും
ആരാണ് അപരിചിതന്‍? ആരൊക്കെയാണ് അപരിചിതര്‍?
ആത്മാവുപൊലുമിന്നെനിക്കപരിചിതം

6 May 2011

പ്രണയം

കാണുന്നു ഞാന്‍ എന്റെ പ്രണയത്തെ
അറിയുന്നു ഞാന്‍ എന്റെ പ്രണയത്തെ
മൌനമാണെന്റെ പ്രണയം
ഭീരുത്വമാണെന്റെ പ്രണയം
എന്റെ പ്രണയമേ 
നമുക്കീ സന്ധ്യയില്‍ പരസ്പരം 
യാത്ര ചൊല്ലിപ്പിരിയാം

ഏകാന്ത സ്വാതന്ത്ര്യം

വിജനമായ കടല്‍ തീരം, ശാന്തമായി കരയിലേക്ക് കയറിവന്നു സ്വയം ഇല്ലാതാകുന്ന തിരമാലകള്‍, ഇളം കാറ്റിന്റെ മനോഹരമായ തലോടല്‍, കാര്‍മേഘത്തിന്റെ കറുത്ത പാടുകള്‍ പൊടിപോലുമില്ലാത്ത ആകാശത്തില്‍ പൂര്‍ണചന്ദ്രന്‍...
ഇത്രയേറെ മനോഹരമായ ഈ രാവില്‍ ഏകനായി ഞാന്‍ ഈ തീരത്ത്. പക്ഷെ ഇവയൊന്നും എന്റെ ഇന്ദ്രിയങ്ങളെ ഉണര്തുന്നില്ല. ഏകാന്തത. ഏകാന്തതയുടെ ഭീകരത എന്നെ വല്ലാതെ ഉഴറ്റുന്നു. ആര്‍ത്തലക്കുന്ന തിരമാലകളെപ്പോലെ, ചുഴലിക്കാറ്റില്‍ ഉലയുന്ന വന്മരം പോലെ ഞാന്‍ ഉഴലുന്നു. 
ലക്ഷ്യമില്ലാതെ ഓടുന്ന എന്റെ കണ്ണുകളിലേക്കു ഒരു അവ്യക്ത രൂപം. നിലവെലുച്ചതില്‍ വ്യക്തമല്ലാത്ത ദൂരത്തിലാണ്. അനക്കമുണ്ട്. അതെ ആ മനുഷ്യരൂപം എനിക്കരികിലേക്ക് വരുന്നു.
വളരെ പ്രസന്നയായ ആ പെണ്‍കുട്ടി എനിക്കുനേരെ വരുന്നു. ഞങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നു. 
ഏകാന്തതയുടെ തടവറകള്‍ തകര്‍ത്ത് എന്റെ മനസ്സ് ഈ സുന്ദരമായ ലോകത്ത് സ്വാതന്ദ്ര്യം പ്രക്യാപിച്ചു. തിരമാലകൌടെ കുശലവും, ഇളം കാറ്റിന്റെ തലോടലും, കൌമുദിയുടെ കുളിര്‍മയും... എല്ലാം, എല്ലാം ഞാനനുഭവിക്കുന്നു.
അവള്‍ എനിക്ക് തൊട്ടുമുന്നില്‍ എത്തിയിരിക്കുന്നു, പക്ഷെ ആ കണ്ണുകളുടെ ലക്‌ഷ്യം എന്നിലേക്കല്ല. അവള്‍ എന്നെയും കടന്ന് പോവുന്നു. വിധൂരതയിലേക്ക് മറയുന്നു.

9 Feb 2011

പാച്ചില്‍

പായുന്നു ഞാനും
എത്തുന്നില്ല ലക്ഷ്യ്ത്തില്‍
ഊണില്ല ഉറക്കമില്ല...
എത്തുന്നില്ല എവിടെയും
എല്ലാരും മിണ്ടാതെ പായുന്നു
ആരാരും കൂട്ടിനില്ല. ഒറ്റയ്ക്ക്
എല്ലാരും പായുന്നു... ഞാനും പായുന്നു.
എങ്ങോട്ട് ?