11 May 2011

അപരിചിതന്‍

അപരിചിതനെക്കുരിച്ചോര്‍ക്കാന്‍ 
സമയമില്ലിവിടാര്‍ക്കും
എന്നെയും എന്റെതിനെകുറിച്ചും 
ഓര്‍ക്കനമിന്നെനിക്ക്
അപരിചിതനെകുരിച്ചോര്‍ക്കാന്‍ 
സമയമില്ലിന്നെനിക്കും
ആരാണ് അപരിചിതന്‍? ആരൊക്കെയാണ് അപരിചിതര്‍?
ആത്മാവുപൊലുമിന്നെനിക്കപരിചിതം

6 May 2011

പ്രണയം

കാണുന്നു ഞാന്‍ എന്റെ പ്രണയത്തെ
അറിയുന്നു ഞാന്‍ എന്റെ പ്രണയത്തെ
മൌനമാണെന്റെ പ്രണയം
ഭീരുത്വമാണെന്റെ പ്രണയം
എന്റെ പ്രണയമേ 
നമുക്കീ സന്ധ്യയില്‍ പരസ്പരം 
യാത്ര ചൊല്ലിപ്പിരിയാം

ഏകാന്ത സ്വാതന്ത്ര്യം

വിജനമായ കടല്‍ തീരം, ശാന്തമായി കരയിലേക്ക് കയറിവന്നു സ്വയം ഇല്ലാതാകുന്ന തിരമാലകള്‍, ഇളം കാറ്റിന്റെ മനോഹരമായ തലോടല്‍, കാര്‍മേഘത്തിന്റെ കറുത്ത പാടുകള്‍ പൊടിപോലുമില്ലാത്ത ആകാശത്തില്‍ പൂര്‍ണചന്ദ്രന്‍...
ഇത്രയേറെ മനോഹരമായ ഈ രാവില്‍ ഏകനായി ഞാന്‍ ഈ തീരത്ത്. പക്ഷെ ഇവയൊന്നും എന്റെ ഇന്ദ്രിയങ്ങളെ ഉണര്തുന്നില്ല. ഏകാന്തത. ഏകാന്തതയുടെ ഭീകരത എന്നെ വല്ലാതെ ഉഴറ്റുന്നു. ആര്‍ത്തലക്കുന്ന തിരമാലകളെപ്പോലെ, ചുഴലിക്കാറ്റില്‍ ഉലയുന്ന വന്മരം പോലെ ഞാന്‍ ഉഴലുന്നു. 
ലക്ഷ്യമില്ലാതെ ഓടുന്ന എന്റെ കണ്ണുകളിലേക്കു ഒരു അവ്യക്ത രൂപം. നിലവെലുച്ചതില്‍ വ്യക്തമല്ലാത്ത ദൂരത്തിലാണ്. അനക്കമുണ്ട്. അതെ ആ മനുഷ്യരൂപം എനിക്കരികിലേക്ക് വരുന്നു.
വളരെ പ്രസന്നയായ ആ പെണ്‍കുട്ടി എനിക്കുനേരെ വരുന്നു. ഞങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നു. 
ഏകാന്തതയുടെ തടവറകള്‍ തകര്‍ത്ത് എന്റെ മനസ്സ് ഈ സുന്ദരമായ ലോകത്ത് സ്വാതന്ദ്ര്യം പ്രക്യാപിച്ചു. തിരമാലകൌടെ കുശലവും, ഇളം കാറ്റിന്റെ തലോടലും, കൌമുദിയുടെ കുളിര്‍മയും... എല്ലാം, എല്ലാം ഞാനനുഭവിക്കുന്നു.
അവള്‍ എനിക്ക് തൊട്ടുമുന്നില്‍ എത്തിയിരിക്കുന്നു, പക്ഷെ ആ കണ്ണുകളുടെ ലക്‌ഷ്യം എന്നിലേക്കല്ല. അവള്‍ എന്നെയും കടന്ന് പോവുന്നു. വിധൂരതയിലേക്ക് മറയുന്നു.